വിക്കറ്റിന് പിന്നില്‍ ധോനിയെ മറികടന്ന് പന്ത്

കിങ്സ്റ്റണ്‍: വിന്‍ഡീസിനെതിരായ പര്യടനത്തില്‍ ബാറ്റിങ്ങില്‍ ഫോമിലല്ലാത്ത ഋഷഭ് പന്ത് വിക്കറ്റിനു പിന്നില്‍ ഇന്ത്യന്‍ റെക്കോഡ് സ്വന്തമാക്കി.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50 പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. സാക്ഷാല്‍ എം.എസ് ധോനിയേയാണ് പന്ത് പിന്നിലാക്കിയത്.

വിന്‍ഡീസിനെതിരായ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇഷാന്ത് ശര്‍മയുടെ പന്തില്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ ക്യാച്ചെടുത്ത് പുറത്താക്കിയതോടെയാണ് പന്ത് ഈ നേട്ടം പിന്നിട്ടത്. തന്റെ 11ാം ടെസ്റ്റിലാണ് പന്ത് 50 ഇരകളെ തികച്ചത്. 15 ടെസ്റ്റില്‍ 50 പുറത്താക്കലുകള്‍ നടത്തിയ ധോനിയുടെ പേരിലായിരുന്നു ഇന്ത്യന്‍ റെക്കോഡ്.

SHARE