വളര്‍ത്തുനായ മരിച്ച ദുഃഖം പങ്കുവെച്ച് വിരാട് കോലി; #RIPBruno ട്രെന്റില്‍ ഞെട്ടി ബ്രൂണോ ആരാധകര്‍

ന്യൂഡല്‍ഹി: ഏറെ സ്നേഹിച്ചിരുന്ന തന്റെ വളര്‍ത്തുനായ ബ്രൂണോയെ എന്നന്നേക്കുമായി നഷ്ടപ്പെട്ട ദുഃഖം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ബുധനാഴ്ച രാവിലെയാണ് കഴിഞ്ഞ 11 വര്‍ഷമായി തനിക്കൊപ്പമുണ്ടായിരുന്ന വളര്‍ത്തു നായ ബ്രൂണോയുടെ മരണം കോലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

https://twitter.com/imVkohli/status/1257882718966149121

‘റെസ്റ്റ് ഇന്‍ പീസ് ബ്രൂണോ. 11 വര്‍ഷത്തോളം ഞങ്ങളെ സ്നേഹിച്ചു. അതിലൂടെ ഒരു ജീവിതകാലം നീണ്ടുനില്‍ക്കുന്ന ബന്ധം ഉണ്ടാക്കിയെടുത്തു. ഇന്ന് മെച്ചപ്പെട്ട ഒരിടത്തേക്ക് യാത്രയായി. ദൈവം അവന്റെ ആത്മാവിനെ സമാധാനത്തോടെ അനുഗ്രഹിക്കട്ടെ’, ബ്രൂണോയുടെ ചിത്രം പങ്കുവെച്ച് കോലി കുറിച്ചു.

കോലിയുടെ മൃഗസ്നേഹം പ്രശസ്തമാണ്. അടുത്തിടെ ബെംഗളൂരുവിലെ ചാര്‍ലീസ് അനിമല്‍ റെസ്‌ക്യു സെന്ററില്‍ നിന്ന് 15 തെരുവുനായ്ക്കളെ കോലി ദത്തെടുത്തിരുന്നു. പലപ്പോഴും കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും വളര്‍ത്തു നായ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ബ്രൂണോയുടെ വിയോഗത്തില്‍ അനുഷ്‌കയും ദുഃഖം പങ്കുവെച്ചു.

അതേസമയം കോലിയുടെ ദുഃഖം പങ്കുവെച്ച് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ വിലപച്ചതോടെ സംഗതി കൈവിട്ടുപോയ സ്ഥിതിയാണ്.

https://twitter.com/awarastick/status/1257952741697048576

RIPBruno ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റായതോടെ പ്രശ്‌സ്ത ഗായകന്‍ ബ്രൂണോ മാര്‍സിന്റെ മരണമാണെന്ന് ധരിച്ച് ആരാധകര്‍ ഞെട്ടിയിരിക്കുന്നതായാണ് സോഷ്യമീഡിയ പോസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

https://twitter.com/hereforbtxs/status/1257920728609013760

റിപ്പ് ബ്രൂണോ ട്രെന്‍ഡായതോടെ തങ്ങള്‍ക്ക് മിനി ഹാര്‍ട്ട് അറ്റാക്ക് വന്നതായി ബൂണോ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. സ്ഥിതിഗതികള്‍ എന്താണെന്ന് വ്യക്തമായി അറിയാമായി സംഗീത ആസ്വാദകരുടെ നിരവധി ചോദ്യങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നത്.