റിമിടോമിയുടെ വിവാഹ മോചന ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച വിധി

കൊച്ചി: വിവാഹ മോചനം ആവശ്യപ്പെട്ട് ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടനും സംയുക്തമായി നല്‍കിയ വിവാഹ മോചന ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച കുടുംബ കോടതി വിധി പറയും. ഭര്‍ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി കഴിഞ്ഞ ഏപ്രില്‍ 16നാണ് എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഉഭയ സമ്മത പ്രകാരമായിരുന്നു ഹര്‍ജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച്ച ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും ഇന്നലെ കോടതിയില്‍ ഹാജരാവുകയും ചെയ്തു. ഇരുവര്‍ക്കും കൗണ്‍സിലിങ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. 11 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് പരസ്പര സമ്മതത്തോടെ പിരിയാന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

SHARE