നടി ആക്രമിക്കപ്പെട്ട കേസ്: റിമിടോമിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ്. ഇതിനായുള്ള അപേക്ഷ പോലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു.

നേരത്തേ റിമി ടോമിയില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ തേടിയിരുന്നു. അന്ന് ഫോണിലൂടെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ റിമിയെ ബന്ധപ്പെട്ടത്. ദിലീപുമായുളള സൗഹൃദം, സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത്, വിദേശ താരനിശകള്‍ എന്നിവയുടെ വിശദാംശങ്ങളാണ് റിമിടോമിയില്‍ നിന്ന് ചോദിച്ചറിഞ്ഞത്. വിദേശയാത്രകളിലുണ്ടായ പ്രശ്‌നങ്ങളാണ് ദിലീപിന്റെ വിവാഹമോചനത്തിലേക്കും നടിയോടുള്ള പകക്കും കാരണമായത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റിമിയില്‍ നിന്നും വിവരങ്ങള്‍ തേടിയത്.