‘വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം’; ‘ഫിലോമിനയുടെ ആരെടാ നാറി നീ’ ചിത്രവുമായി സന്ദീപ് വാര്യര്‍ക്ക് റിമയുടെ മറുപടി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി മുഴക്കിയ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍. വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം എന്നാണ് റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ആര്‍ട്ടിസ്റ്റ് പവിശങ്കര്‍ വരച്ച ഫിലോമിനയുടെ ആരെടാ നാറി നീ എന്ന ചിത്രവും റിമ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത സിനിമാക്കാര്‍ക്ക് നേരെ യുവമോര്‍ച്ച സെക്രട്ടറി സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ എന്‍ഫോഴ്‌സ്‌മെന്റുകാരെ കാത്തിരുന്നോളൂ എന്നായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.