പോപ്പുലര്‍ഫ്രണ്ട് സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്

മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവി??െന്റ കൊലപാതകവുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ പോപ്പുലര്‍ഫ്രണ്ട് സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്. പോപ്പുലര്‍ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള സത്യസരണിയിലും മഞ്ചേരി അരീക്കോട് റോഡില്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ കാരാപറമ്പിലുള്ള ഗ്രീന്‍വാലിയിലും ആണ് പൊലീസ് റെയ്ഡ് നടത്തിയത്.
പോപുലര്‍ ഫ്രണ്ടിന്റെയും പോഷക സംഘടനകളുടെയും ചില നേതാക്കളുടെ വീട്ടിലും പൊലീസ് പരിശോധന നടന്നു. തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ശനിയാഴ്ച രാവിലെ പത്തോടെ തുടങ്ങിയ പരിശോധന ഉച്ചക്ക് ഒന്നിന് അവസാനിച്ചു. വിവിധ ഘട്ടങ്ങളില്‍ രണ്ടു സ്ഥാപനങ്ങളിലും പൊലീസ് വിജിലന്‍സ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
മഞ്ചേരി ചെരണിയില്‍ പ്രവര്‍ത്തിക്കുന്ന സത്യസരണി എന്ന സ്ഥാപനം പുതുതായി ഇസ് ലാം മതം സ്വീകരിച്ച് എത്തുന്നവര്‍ക്ക് ഇസ് ലാം മതകാര്യങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനമാണ്. മൂന്നു മാസം വരെ ഇവിടെ അന്തേവാസികള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യമുണ്ട്. കാരാപറമ്പിലുള്ള ഗ്രീന്‍വാലി എന്ന സ്ഥാപനം പോപ്പുലര്‍ഫ്രണ്ട്, എന്‍.ഡി.എഫ് സംഘടനകളുെട നിയന്ത്രണത്തിലുള്ളതാണ്. ഇവിടെ തൊഴില്‍ പരിശീലനങ്ങളും മറ്റുമാണ് കാര്യമായി നടക്കുന്നത്.

SHARE