സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷം റിവേഴ്‌സ് ക്വാറന്റെയ്ന്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി സൂചന

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചനയെന്ന് സൂചന. പ്രായം കൂടിയവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ സമ്പര്‍ക്കമില്ലാതെ സംരക്ഷിക്കുന്ന രീതിയാണ് റിവേഴ്‌സ് ക്വാറന്റെയ്ന്‍. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിവേഴ്‌സ് ക്വാറെന്റയ്ന്‍ കാലയളവില്‍ 60 വയസ്സിലധികം പ്രായമുള്ളവര്‍, അര്‍ബുദം, ഹൃദ്രോഗം തുടങ്ങി മറ്റ് ഗുരുതര രോഗങ്ങളുള്ളവരും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയണം. വീട്ടിലെ മറ്റ് അംഗങ്ങളോടും ഇടപഴകരുത്, എല്ലാംമുന്‍കരുതലുകളോടെ മാത്രമാകണം. സംസ്ഥാനത്ത് 45 ലക്ഷത്തിലേറെ വയോജനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.ഇവരില്‍ ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ക്കടക്കം പ്രത്യേക പരിഗണന നല്‍കും.

കോവിഡ് ബാധിച്ച് രോഗമുക്തരായിജനസംഖ്യയില്‍ പകുതി പേരെങ്കിലും പ്രതിരോധ ശേഷി സ്വയം ആര്‍ജിക്കുന്നത് വരെയോ വാക്‌സിനോ മരുന്നോ കണ്ടുപിടിക്കും വരെയോ റിവേഴ്‌സ് റിവേഴ്‌സ് ക്വാറന്റൈന്‍ മാത്രമാണ് ഉചിതമെന്നാണ് വിദഗ്ധാഭിപ്രായം.

SHARE