പരാതി ലഭിച്ചാല്‍ രേവതിക്കെതിരെ കേസെടുക്കും; ബാലാവകാശ കമ്മീഷന്‍

തിരുവന്തപുരം: മീ ടൂ വെളിപ്പെടുത്തലിന്റെ ഭാഗമായി രേവതി പരാമര്‍ശിച്ച സംഭവത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് ബാലവകാശ കമ്മീഷന്‍. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷാണ് ഈ കാര്യം അറിയിച്ചത്.

വുമന്‍ ഇന്‍ സിനിമ കലക്ടീവ് അമ്മക്കെതിരെ നടത്തിയ പത്രസമ്മേളനത്തിലാണ് രേവതി പെണ്‍കുട്ടിയുടെ കാര്യം പരാമര്‍ശിച്ചത്. പരാതി നിലനിക്കുന്നതാണെന്നു തെളിഞ്ഞാല്‍ രേവതിയെ നോട്ടീസയച്ചു വിളിച്ചു വരുത്തി മൊഴിയെടുക്കും.

SHARE