ഡല്‍ഹി കലാപത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടി വിമുക്ത ഭടന്റെ വാക്കുകള്‍. തന്റെ വീട് അക്രമികള്‍ നശിപ്പിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയില്‍ ജീവിക്കാന്‍ തനിക്ക് അവകാശമില്ല’ എന്നാണു ദേശീയമാധ്യമത്തോടു മുന്‍ സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ഐഷ് മുഹമ്മദ് പറഞ്ഞത്. 22 വര്‍ഷം സി.ആര്.പി.എഫില്‍ സേവനമനുഷ്ഠിച്ച മുഹമ്മദ് 2002ല്‍ ഹെഡ് കോണ്സ്റ്റബിളായാണു വിരമിച്ചത്.
കലാപകാരികള്‍ പാഞ്ഞുവന്നു കല്ലെറിയുകയായിരുന്നു. അവര്‍ വെടിവച്ചു, വീടുകള്‍ക്കു തീയിട്ടു. 26 വയസ്സുള്ള മകന്റെ കൂടെ വീട്ടിലിരിക്കുകയായിരുന്നു ഞാന്‍. അക്രമകാരികളുടെ ബഹളം കേട്ടു ഞങ്ങള്‍ ടെറസിലേക്കോടി. അയല്‍വാസിയുടെ വീട്ടിലേക്ക് എടുത്തുചാടി. മാര്‍ച്ച് 29ന് ബന്ധുവിന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളെല്ലാം അവര്‍ മോഷ്ടിച്ചു. ഐഷ് മുഹമ്മദ് പറഞ്ഞു. ഇദ്ദേഹത്തിന്റെ വീടിന്റെ ഒന്നാം നിലയും രണ്ടു മോട്ടര്‍ ബൈക്കുകളും കലാപകാരികള്‍ തീയിട്ടു നശിപ്പിച്ചു. ഫെബ്രുവരി 25നാണ് അക്രമകാരികള്‍ ഭാഗീരഥി വിഹാറിലെ ഇദ്ദേഹത്തിന്റെ വീടടക്കം അഗ്നിക്കിരയാക്കിയത്.