രഹന ഫാത്തിമ-സംഘപരിവാര്‍ ബന്ധത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രശ്മി നായര്‍

ശബരിമല കയറി വിവാദത്തിലായ കൊച്ചി സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമയുടെ മലകയറ്റം ഗൂഢാലോചനയുടെ ഭാഗമായെന്നതിന് കൂടുതല്‍ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രശ്മി നായര്‍. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് രശ്മി നായരുടെ കൂടുതല്‍ വെളപ്പെടുത്തലുകള്‍. രഹന ഫാത്തിമക്കും വിശ്വഹിന്ദു പരിഷത്തുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടാണ് രശ്മി രംഗത്തെത്തിയിരിക്കുന്നത്.

“വി.എച്ച്.പി ഇസ്തം” എന്ന കുറിപ്പോടുകൂടിയാണ് 2016 ഒക്ടോബര്‍ 26നും 28നും നടത്തിയ
രഹനയുടെ സ്വകാര്യ ചാറ്റുകള്‍ രശ്മി പുറത്താക്കിയത്.


രഹന ഫാത്തിമയും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മില്‍ നല്ല ബന്ധമാണെന്ന് കാണിച്ച് രശ്മി കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. മംഗലാപുരത്ത് വെച്ച് രഹന കെ സുരേന്ദ്രനുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് രശ്മി നായര്‍ വെളിപ്പെടുത്തിയത്.

ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാം

ശബരിമല വിഷയത്തില്‍ ഒരു കലാപത്തില്‍ കുറഞ്ഞ ഒന്നും സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നില്ല എന്ന് വിധി വന്ന ദിവസം തന്നെ ഞാന്‍ പറഞ്ഞിരുന്നു. അയ്യപ്പ വേഷത്തില്‍ പാതി ശരീരം പുറത്തു കാണിച്ചു ആ സ്ത്രീയുടെ ഫോട്ടോ വന്ന ദിവസം അതിനു വേണ്ടി സംഘപരിവാര്‍ കൊട്ടേഷന്‍ എടുത്ത മുസ്ലീം പ്രൊഫൈലുകളെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞാല്‍ സമൂഹത്തിനു നന്ന് എന്നും പറഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് പറഞ്ഞത് തന്നെ അന്നും ഞാന്‍ പറഞ്ഞിരുന്നു ശബരിമല ആക്ടിവിസ്റ്റുകള്‍ക്കു ഉഖ പാര്‍ട്ടി നടത്താനുള്ള ഇടമല്ല. ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ സഖാവ് കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങള്‍.

ഇനി അന്ന് പറയാത്ത ഗൗരവമുള്ള ചില കാര്യങ്ങള്‍ പറയാം. രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്‌പെയിസുകള്‍ക്കുള്ളില്‍ കയറി അതിനെ അശ്ലീല വല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍. അയ്യപ്പഭക്തരെ മുസ്ലീങ്ങള്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നു എന്ന ജനം ഠഢ വാര്‍ത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പോലീസ് ഫോഴ്സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള കഏ ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം.

മത തീവ്രവാദത്തെ മുഖാമുഖം നേരിടുന്ന സിപിഎം നും സര്‍ക്കാരിനും ഒപ്പം നിരുപാധികം കേരളം നില്‍ക്കണം.