‘രാജിവെക്കൂ പുറത്തുപോകൂ’; ട്വിറ്ററില്‍ തരംഗമായി ‘റിസൈന്‍ അമിത്ഷാ ക്യാമ്പയിന്‍’

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ട്വിറ്ററില്‍ ക്യാമ്പയിന്‍. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അമിത് ഷാ സമ്പൂര്‍ണ്ണ പരാജയമാണെന്നും രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടാണ് ട്വിറ്ററില്‍ ‘റിസൈന്‍ അമിത് ഷാ’ ക്യാംപയിന്‍ നടക്കുന്നത്.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആളുകള്‍ അക്രമം അഴിച്ചു വിട്ടതിനു ശേഷമാണ് ട്വിറ്ററില്‍ ‘റിസൈന്‍ അമിത് ഷാ’ ഹാഷ് ടാഗ് ക്യാംപയിന്‍ ശക്തമാകുന്നത്. ജെ.എന്‍.യു അക്രമവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ ട്വീറ്റും നിരവധി വിമര്‍ശനങ്ങളാണ് നേരിടുന്നത്. അമിത്ഷായുടെ നേതൃത്വത്തില്‍ രാജ്യത്തെ സമാധാനവും, ഭരണഘടനയേയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദുരിതം ഉണ്ടാക്കിയ കൂട്ടുകെട്ടാണ് മോദി-അമിത്ഷായുടേതെന്നും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

അതേസമയം, ജെഎന്‍യുവില്‍ ഇന്നലെ നടന്ന ആസൂത്രിതമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തായി. പുറത്തിനിന്നുള്ള ഗുണ്ടകളെ ജെഎന്‍യുവിലേക്ക് എത്തിച്ചാതായുള്ള തെളിവുകളാണ് പുറത്തായത്. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതായാണ് വിവരം. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.

പൗരത്വ നിയമ പ്രതിഷേധവും ഫീസ് വര്‍ദ്ധനയുമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടമായിരുന്നു കഴിഞ്ഞ ദിവസം. ഇരുമ്പു ദണ്ഡും മറ്റു മാരകായുധങ്ങളുമായി വനിത ഹോസ്റ്റലിലടക്കം അതിക്രമിച്ച കടന്ന ആക്രമികള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു.

ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ ക്രൂര മര്‍ദ്ദനമാണുണ്ടായത്. മാരക ആയുധങ്ങളുമായി കാമ്പസിലേക്ക് പ്രവേശിച്ച എബിവിപി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ഐഷെ ഘോഷ് പറഞ്ഞു. സംസാരിക്കാന്‍ പോലും സാധിക്കാത്ത നിലയില്‍ തലയില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് യുവതി. ഡല്‍ഹി പോലീസ് കാമ്പസിനുള്ളിലുണ്ടായിരിക്കെയാണ് യൂണിയന്‍ നേതാവ് കാവി ഭീകരലാല്‍ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഐഷിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

SHARE