താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ തിരിച്ചെത്താന്‍ അനുമതി

അബുദാബി: യു.എ.ഇ. താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് തിരികെ എത്താന്‍ അനുമതി. താമസവിസയുള്ള, ഐ.സി.എ./ജി.ഡി.ആര്‍.എഫ്എ. അനുമതി ലഭിച്ചവര്‍ക്ക് ജുലൈ 12 മുതല്‍ 26 വരെ അനുവദിച്ച സമയത്തിനുള്ളില്‍ യു.എ.ഇയില്‍ തിരികെ എത്താം. വന്ദേ ഭാരത് ദൗത്യത്തിന് ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളിലാണ് മടങ്ങാന്‍ കഴിയുക. ഇന്ത്യയിലെയും യു.എ.ഇയിലെയും വ്യോമയാന മന്ത്രാലയങ്ങള്‍ ഇതു സംബന്ധിച്ച ധാരണയിലെത്തി.

യു.എ.ഇയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന താമസവിസയുള്ള ഇന്ത്യക്കാര്‍ യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് 19 പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. covid 19 dxb ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

SHARE