റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനംകൂടി കുറച്ചു; വായ്പ പലിശ കുറയും

ന്യൂഡല്‍ഹി: രാജ്യത്ത് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവുവരുത്തി. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ജൂണില്‍ നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു.

റിവേഴ് റിപ്പോ നിരക്ക് 3.75ശതമാനത്തില്‍നിന്ന് 3.35ശതമാനമാക്കിയും കുറച്ചു
പണലഭ്യത ഉറപ്പുവരുത്താനും നടപടി
പണപ്പെരുപ്പ നിരക്കില്‍ കാര്യമായ വ്യതിയാനമില്ല
കയറ്റുമതി 30വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍
202021ലെ വളര്‍ച്ച നെഗറ്റീവിലെത്തും
എട്ടുലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആര്‍ബിഐ പ്രഖ്യാപിച്ചു.
ആഗോള സമ്പദ്ഘടന മാന്ദ്യത്തിലൂടെയാണ് കടുന്നുപോകുന്നത്.
ാേ

SHARE