സഹകരണ ബാങ്കുകളുടെ മേല്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടം ഏര്‍പെടുത്താന്‍ കേന്ദ്രം


ന്യൂഡല്‍ഹി: സഹകരണബാങ്കുകളുടെ മേല്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വാണിജ്യ ബാങ്കുകള്‍ക്ക് ബാധകമായ റിസര്‍വ് ബാങ്ക് മേല്‍നോട്ട പ്രക്രിയയില്‍ വിവിധ സംസ്ഥാനങ്ങളിലെ നഗര-ഗ്രാമ സഹകരണ ബാങ്കുകളെയും മള്‍ട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളെയും കൊണ്ടുവരുമെന്ന് മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചുകൊണ്ട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

”പണം സുരക്ഷിതമാണെന്ന് നിക്ഷേപകന് ഉറപ്പുനല്‍കും,” അദ്ദേഹം പറഞ്ഞു, ഇക്കാര്യത്തില്‍ ഒരു ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കും. ഗ്രാമ-നഗര സഹകരണ ബാങ്കുകളില്‍ 1,482 കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ സഹകരണബാങ്കുകളിലുള്ളത്. 8.6 കോടി നിക്ഷേപകരുമുണ്ട്.

മള്‍ട്ടി-സ്റ്റേറ്റ് പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്കുകളിലെ അഴിമതി വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന് മേല്‍നോട്ട ചുമതല നല്‍കുന്നത്. പഞ്ചാബ്-മഹാരാഷ്ട്ര സംസ്ഥാന സഹകരബാങ്കുകളിലെ തട്ടിപ്പിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

SHARE