ഒരു മണിക്കൂറില്‍ കൊറോണ വൈറസിനെ നശിപ്പിക്കുന്ന ആവരണം കണ്ടെത്തി ഗവേഷകര്‍

ഒരു മണിക്കൂറില്‍ കൊറോണ വൈറസിനെ നശിപ്പിക്കുന്ന ആവരണം ഗവേഷകര്‍ കണ്ടെത്തി. നിരന്തരം സ്പര്‍ശിക്കുന്ന വാതില്‍പിടി, ലൈറ്റ് സ്വിച്ച് പോലുള്ള പ്രതലങ്ങളില്‍ ഈ കോട്ടിങ്ങ് പെയിന്റ് ചെയ്താല്‍ ഇവ വൈറസിനെ വകവരുത്തുമെന്ന് അമേരിക്കയിലെ വിര്‍ജീനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടിലെയും സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ പറയുന്നു.

എസിഎസ് അപ്ലൈഡ് മെറ്റീരിയല്‍സ് ആന്‍ഡ് ഇന്റര്‍ഫേസസ് എന്ന ജേണലില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്ലാസിലോ സ്‌റ്റെയിന്‍ലെസ് സ്റ്റീലിലോ ഈ കോട്ടിങ്ങ് പൂശുമ്പോള്‍ 99.9 ശതമാനം വൈറസും ഒരു മണിക്കൂറില്‍ കുറയുന്നതായി പഠനം പറയുന്നു. ഈ കോട്ടിങ്ങ് പൂശിയ പ്രതലത്തിനെ പല തവണ വൈറസിന് വിധേയമാക്കിയെങ്കിലും അത് അവയെ നിര്‍ജ്ജീവമാക്കിയെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

നിക്ഷേപകരെ ആകര്‍ഷിച്ച് ഈ കോട്ടിങ്ങ് ഫിലിം വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ഗവേഷകര്‍. പ്രതലങ്ങളെ സ്പര്‍ശിക്കാനുള്ള ജനങ്ങളുടെ പേടി ലഘൂകരിക്കാന്‍ ഈ കോട്ടിങ്ങിനാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

SHARE