ഇറാന്‍ വിഷയത്തില്‍ റിപ്പബ്ലിക്കന്‍ വിഭാഗത്തില്‍ തന്നെ പൊട്ടിത്തെറി; ട്രംപിനെതിരെ വോട്ട് ചെയ്യും

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ സ്വന്തം ചേരിയില്‍ത്തന്നെ ഭിന്നത. ഇറാനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ രംഗത്തുവന്നു. ‘ഒരു സൈനികനടപടിയുമായി ബന്ധപ്പെട്ട് എന്റെ രാഷ്ട്രീയജീവിതത്തില്‍ കണ്ട ഏറ്റവും മോശം വാര്‍ത്താസമ്മേളനമായിരുന്നു ഇത്’, എന്നാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക്ക് ലീ പ്രതികരിച്ചത്. അമേരിക്കയിലെ യുറ്റ സ്‌റ്റേറ്റില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മൈക്ക് ലീ. ഇറാനില്‍ ഒരു സൈനികനടപടിയുണ്ടാകണമെങ്കില്‍ അത് യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയോടെ വേണമെന്നും മൈക്ക് ലീ പറഞ്ഞു.

റിപ്പബ്ലിക്കന്‍ സെനറ്ററായ റാന്‍ഡ് പോളും ട്രംപിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു. ജനപ്രതിനിധിസഭയില്‍ ഇറാനിലെ അമേരിക്കന്‍ സൈനിക ഇടപെടലുകള്‍ക്ക് പരിധി നിശ്ചയിക്കുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ഇരുവരും റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ഇരുവരും വ്യക്തമാക്കുകയും ചെയ്തു.

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളുയര്‍ന്നപ്പോള്‍, മുഴുവന്‍ മറുപടി നല്‍കാതെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധസെക്രട്ടറി മാര്‍ക്ക് എസ്പറും ഇറങ്ങിപ്പോയതിനെതിരെയും ഇരുവരും വിമര്‍ശനമുയര്‍ത്തി. 97 സെനറ്റര്‍മാരുണ്ടായിരുന്നതില്‍ 15 പേരെങ്കിലും തുടര്‍ച്ചയായി ചോദ്യങ്ങളുന്നയിച്ചിരുന്നു. മറുപടി പറയാന്‍ കഴിയാതായതോടെ വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോകുന്നത് ജനാധിപത്യമര്യാദയല്ലെന്നും ഇരുവരും വിമര്‍ശിച്ചു.

ട്രംപിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവുന്നതല്ലെന്ന് വിമര്‍ശിച്ച്, ഡെമോക്രാറ്റുകള്‍ നേരത്തേ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.

SHARE