ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം വന്‍ ആഘോഷമാക്കി ഹാഹീന് ബാഗിലെ സി.എ.എ വിരുദ്ധ സമരക്കാര്‍. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ ഏറ്റവും വലിയ സമരഭൂമിയായി മാറിയ ഷാഹീന്‍ ബാഗില്‍ ആയിരങ്ങളാണ് ദേശീയ പതാകയേന്തി ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.
ദേശീയ ഗാനം ആലപിച്ചും ഭരണഘടനാ ആമുഖം വായിച്ചും പ്രതിഷേധക്കാര്‍ റിപബ്ലിക് ദിനം ആഘോഷിച്ചു. ഡല്‍ഹി ഓഖ്ലയില് ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയ ജുനൈദിന്റെ ഉമ്മ സൈറ ബാനുവും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും ചേര്‍ന്നാണ് ഷാഹീന്‍ ബാഗില്‍ ദേശീയ പതാക ഉയര്‍ത്തിയത്.