ഉന്നാവോ പീഡനം: അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയുടെ ജയില്‍ മാറ്റി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ സീതാപുര്‍ ജയിലിലേക്ക് മാറ്റി. കുല്‍ദീപിനെ ഉന്നാവോ ജയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സ്ഥലത്തെ ജനപ്രതിനിധിയായതിനാല്‍ ഉന്നാവോ ജയിലില്‍ എം.എല്‍.എക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും അതിനാല്‍ പ്രതിയുടെ ജയില്‍ മാറ്റണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിച്ച കോടതി പ്രതിയെ ഉന്നാവോയില്‍ നിന്ന് സീതാപുര്‍ ജയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്‌തെന്ന കേസില്‍ കഴിഞ്ഞമാസം 13നാണ് എം.എല്‍.എ അറസ്റ്റിലായത്.