കളിയില്‍ മാത്രമല്ല; കോലിക്ക് എല്ലാറ്റിലും ശ്രദ്ധവേണ്ട കാലം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി കാര്യങ്ങളില്‍ നന്നായി ശ്രദ്ധവക്കേണ്ട കാലമാണിത്. എന്നാല്‍ കളിയിലെല്ല മറിച്ച് കാര്യത്തിലാവണം ശ്രദ്ധയെന്നാണ് സമൂഹ മാധ്യമങ്ങളുടെ നിര്‍ദ്ദേശം. എല്ലെങ്കില്‍ ക്യാപ്റ്റന്‍ ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങളെ ഒപ്പിയെടുക്കാന്‍ പാപ്പരാസി കണ്ണുകളെത്തും.

ഐ.പി.എല്ലിലെ അവതാരകയായ അര്‍ച്ചന വിജയയുടെ ഒപ്പമിരിക്കുന്ന ചിത്രമാണിപ്പോള്‍ കോലിയെ വിവാദത്തിലേക്കെത്തിച്ചത്. എഐ.പി.എല്ലില്‍ റോയല്‍ ചലെഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായ വിരാട് കോലി, അര്‍ച്ചന വിജയയുടെ കീറിയ മോഡലിലുള്ള ജീന്‍സിലേക്ക് നോക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ സാമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയായത്.

വാര്‍ത്താ പത്രമായ ഡി.എന്‍.എയാണ് ചിത്രം പുറത്തുവിട്ടത്. അര്‍ച്ചന വിജയിയുടെ കീറിയ ജിനിലേക്ക് നോക്കുന്ന കോലിയുടെ ഈ ചിത്രം കണ്ടാല്‍ അനുഷ്‌ക ശര്‍മ്മ എന്തു വിചാരിക്കും എന്ന ചോദ്യത്തോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോലി നോക്കുന്നത് അര്‍ച്ചനയുടെ ജീന്‍സിലേക്ക് അല്ലായിരുന്നു. അവതാരിക കൂടിയായ അര്‍ച്ചനയുടെ കൈയിലുള്ള ചോദ്യങ്ങളടങ്ങിയ പേപ്പര്‍ ബോര്‍ഡിലേക്കാണ് കോലിയുടെ നോട്ടമെത്തുന്നത്. ഐ.പി.എല്ലിലെ അഭിമുഖത്തിനിടയില്‍ എടുത്ത ഈ ഫോട്ടോ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലാണ് പത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.


അതേസമയം, വിവാദ ഫോട്ടോയുമായി ബന്ധപ്പെട്ട് കോലിയെ അനുകൂലിച്ചും പാപ്പരാസി പത്രപ്രവര്‍ത്തനത്തെ എതിര്‍ത്തും നിരവധി ട്രോളുകള്‍ വന്നു. പത്ര പ്രവര്‍ത്തനത്തിലെ മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തനമാണ് ഈ ഫോട്ടോയിലൂടെ ചെയ്തതെന്നും സമൂഹ മാധ്യമങ്ങള്‍ വിലയിരുത്തി.

SHARE