മിനിമം വേജസ് ബില്ലിന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം

ന്യൂഡല്‍ഹി: അരവിന്ദ് കെജ്്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന മിനിമം വേജസ് ബില്ലിന് ലഫ്റ്റനന്റ് ജനറല്‍ അനില്‍ ബൈജാല്‍ അംഗീകാരം നല്‍കിയാതയി റിപ്പോര്‍ട്ട്. വിദഗ്ധ, അവിദഗ്ധ, സെമി വിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തില്‍ 37 ശതമാനം വര്‍ധനവാണ് ബില്ല് ശിപാര്‍ശ ചെയ്യുന്നത്. അവിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ ശമ്പളം 9,724ല്‍നിന്ന് 13,350 രൂപയായും സെമി സ്‌കില്‍ഡ് തൊഴിലാളികളുടെ കുറഞ്ഞ ശമ്പളം 10,764ല്‍നിന്ന് 14,698 രൂപയായും വിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ ശമ്പളം 11,830ല്‍നിന്ന് 16,182 രൂപയായും വര്‍ധിക്കും.