പ്രമുഖ ചരിത്രകാരന്‍ പ്രൊഫസർ മുഷീറുൽ ഹസൻ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ ചരിത്രകാരനും ജാമിയ മില്ലിയ ഇസ്‌ലാമിയ മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ മുഷീറുൽ ഹസൻ (71) നിര്യാതനായി. ഇന്ന് രാവിലെ ദില്ലിയിലായിരുന്നു അന്ത്യം.
രാജ്യം പത്മശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. നാഷണൽ ആർക്കൈവ്സ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
വിഭജനത്തെ പറ്റി നിരവധി അക്കാദമിക രചനകൾ നടത്തിയിട്ടുണ്ട്.

ജനാസ നിസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് ജാമിയ മില്ലിയ ഇസ്ലാമിയ മസ്ജിദിൽ നടക്കും. ജാമിയ ഖബർസ്ഥാനിൽ ഖബറടക്കും.