കാര്‍ വിപണി കീഴടക്കാന്‍ കിഗറുമായി റെനോ

ഇന്ത്യയിലെ എസ്‌യുവി ശ്രേണിയിലേക്ക് പുതിയ ഒരു മോഡലുമായി റെനോ.പുതിയ മോഡലിന് കിഗര്‍ എന്നായിരിക്കും പേരെന്നാണ് സൂചന. അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗര്‍. വരാനിരിക്കുന്ന വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.
ഫെബ്രുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കിംഗര്‍ പ്രദര്‍ശിപ്പിച്ചേക്കും എന്നാണ് സൂചന.

ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും കിംഗര്‍ ഒരുങ്ങുക. മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ ഉപയോഗിച്ചായിരിക്കും ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ മോടിപിടിപ്പിക്കുക. എതിരാളികളെക്കാള്‍ കുറഞ്ഞ വിലയാവും കിഗെറിന്റെ പ്രധാന ആകര്‍ഷണം എന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം വാഹന വിപണിയിലെ മാന്ദ്യത്തിന് ഇടയിലും റെനോയുടെ ട്രൈബറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

SHARE