നടി ആക്രമിക്കപ്പെട്ട കേസ്; രമ്യാ നമ്പീശനെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വച്ച് ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. സിനിമാ മേഖലയിലുള്ള നിരവധി പേരെ കേസില്‍ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.

രമ്യയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയത്. നടന്‍ സിദ്ധീഖ്. സംവിധായകന്‍ നാദിര്‍ഷാ, ഗായിക റിമി ടോമി, മഞ്ജുവാര്യര്‍, കാവ്യമാധവന്‍ തുടങ്ങി നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു.