കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം മോശമാണെന്ന ആരോപണത്തിന് മറുപടിയുമായി രമ്യ ഹരിദാസ്

തൃശ്ശൂര്‍: താന്‍ പ്രസിഡണ്ടായ കുന്ദംമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രകടനം മോശമാണെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തിന് മറുപടിയുമായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പഞ്ചായത്തിന്റെ പദ്ധതി ചെലവ് സംബന്ധിച്ച കണക്കുകള്‍ സോഫ്റ്റ് വെയറില്‍ സര്‍ക്കാര്‍ പുതുക്കാത്തതാണ് പ്രശ്‌നമെന്ന് രമ്യ വ്യക്തമാക്കി. തൃശ്ശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച രാഷ്ട്രീയ സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രമ്യ.

പദ്ധതി നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി സര്‍ക്കാരിലേക്ക് കൈമാറിയിട്ടുണ്ടെങ്കിലും അത് പക്ഷേ കൃത്യമായി വെബ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാറില്ല. പദ്ധതി നടത്തിപ്പിന്റെ പഴയ സ്ഥിതിവിവര കണക്കാണ് സര്‍ക്കാര്‍ സൈറ്റില്‍ ഇപ്പോള്‍ കാണിക്കുന്നത്. ഇതു വച്ചാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം മോശമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത്. സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ കണക്കുകളും ചേര്‍ത്തുള്ള പട്ടിക വരുമ്പോള്‍ ചിത്രം മാറുമെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

SHARE