പൊലീസ് കേസെടുത്തില്ല; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിലേക്ക്

ആലത്തൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. വിജയരാഘവന്റെ മോശം പരമാര്‍ശത്തിനെതിരെ ആലത്തൂര്‍ കോടതിയില്‍ രമ്യ പരാതി നല്‍കി. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് നടപടി.

പൊന്നാനിയില്‍ ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവം വിവാദമായെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രമ്യ ഹരിദാസ് കോടതിയെ സമീപിച്ചതെന്ന് രമ്യ പറഞ്ഞു.

തിരൂര്‍ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. രണ്ടാഴ്്ച്ചയായിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് രമ്യ കോടതിയിലെത്തിയത്.

SHARE