ജനം തന്ന വിജയമെന്ന് രമ്യ ഹരിദാസ്; ന്യൂനപക്ഷം കൈവിട്ടെന്ന് എം.ബി രാജേഷ്

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ആദ്യഘട്ടത്തില്‍ പ്രതികരണവുമായി സ്ഥാനാര്‍ത്ഥികളായ രമ്യ ഹരിദാസും എം ബി രാജേഷും. ജനങ്ങള്‍ നല്‍കിയ വിജയമാണെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പറഞ്ഞു. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു. നിലവില്‍ എണ്‍പതിനായിരത്തിലധികമാണ് രമ്യയുടെ ലീഡ്.

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷും പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ.ശ്രീകണ്ഠന്‍ 25,661 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു പാലക്കാട്ട്. നിലവില്‍ കേരളത്തിലെ യു.ഡി.എഫ് തരംഗത്തോടായിരുന്നു രാജേഷിന്റെ പ്രതികരണം.

SHARE