മതവിരോധത്തിന് അശ്ലീലതയെ കൂട്ടുപിടിക്കുകയോ

സുഫ്‌യാന്‍ അബ്ദുസ്സലാം

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.എഫ്.ഐ ഭരിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ മതവിരോധംകൊണ്ട് മാത്രമല്ല, കേരളീയ സമൂഹം കണ്ണും മൂക്കും പൊത്തിപ്പിടിക്കുന്ന തരത്തിലുള്ള അശ്ലീലതകളും അസഭ്യങ്ങളും നിറഞ്ഞതാണെന്ന് അറിയുമ്പോള്‍ വളരുന്ന തലമുറയെകുറിച്ച് ഭയാശങ്കകള്‍ വളരുകയാണ്. ഒട്ടനവധി പ്രതിഭാധനരെ സൃഷ്ടിക്കുകയും സാഹിത്യത്തിനും പത്രപ്രവര്‍ത്തനത്തിനും ഒട്ടേറെ ധിഷണാശാലികളെ സംഭാവന ചെയ്യുകയും ചെയ്ത കാലിക്കറ്റ് സര്‍വകലാശാലയുടെ പേരില്‍ ഇത്തരത്തിലുള്ളൊരു ക്ഷുദ്രകൃതി ഇറങ്ങുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അത് ശ്രദ്ധിക്കാതെപോയി എന്നത് അക്ഷന്തവ്യമായ അലംഭാവമാണ്. എം.എസ്.എഫ് അടക്കമുള്ള വിവിധ സംഘടനകളുടെ ശക്തമായ ഇടപെടലിനെതുടര്‍ന്ന് മാഗസിന്‍ അധികൃതര്‍ പിന്‍വലിച്ചത് ശ്ലാഘനീയമാണെങ്കിലും യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലെ കറുത്ത പുള്ളിയായി അത് അവശേഷിക്കും.

മാഗസിന് നല്‍കിയ പേരില്‍ നിന്നുതന്നെ പോക്ക് എങ്ങോട്ടായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ‘പോസ്റ്റ് ട്രൂത്ത്’ എന്നാണ് മാഗസിനു നല്‍കിയ പേര്. ജീേെ ഠൃൗവേ എന്ന ഇംഗ്ലീഷ് പദത്തിന് അധികം പഴക്കമില്ല. 1990 ല്‍ ഉപയോഗം ആരംഭിച്ച് 2016 ല്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടംപിടിച്ച പദമാണത്. ‘സത്യാനന്തരം’ എന്നോ ‘സത്യോത്തരം’ എന്നോ മലയാളത്തില്‍ അര്‍ത്ഥം നല്‍കാന്‍ സാധിക്കുന്ന ഈ പദം ഒരു സാങ്കേതിക പദമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ‘ശാസ്ത്രത്തിന്റെയോ സത്യത്തിന്റെയോ പിന്‍ബലമില്ലാതെ വികാരങ്ങള്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി അതില്‍ നിന്നും പൊതു അഭിപ്രായം രൂപീകരിക്കപ്പെടുന്ന അവസ്ഥ’ എന്ന ആശയമാണ് പോസ്റ്റ്ട്രൂത്ത്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന സന്ദര്‍ഭത്തില്‍ സത്യവും ധര്‍മ്മവുമെല്ലാം ഹിലാരിയുടെ പക്ഷത്തായിരുന്നിട്ടും ട്രംപ് വിജയിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോസ്റ്റ് ട്രൂത്ത് എന്ന ആശയമായിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ട്രംപിനെ വിളിച്ചിരുന്നത് ജീേെ ഠൃൗവേ ജൃലശെറലി േഎന്നായിരുന്നു. ചുരുക്കത്തില്‍ പഴയ ഗീബല്‍സിന്റെ പുതിയ ആവിഷ്‌കാരമെന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. അസത്യത്തെ ഒരായിരം വട്ടം ഉരുവിട്ട് അതിനെ സത്യമെന്നു ധ്വനിപ്പിക്കുന്നതായിരുന്നു ഗീബല്‍സിന്റെ ശൈലിയെങ്കില്‍ ഇവിടെ സത്യത്തിന് പ്രത്യക്ഷപ്പെടാനുള്ള അവസരം നല്‍കാതെ അസത്യങ്ങളെ വൈകാരികമായി അവതരിപ്പിച്ച് സമൂഹത്തെ തീര്‍ത്തും ചിന്താപരമായ മരവിപ്പിലേക്ക് നയിക്കുകയാണ് പോസ്റ്റ് ട്രൂത്തിന്റെ ലക്ഷ്യം. അസത്യത്തിനുവേണ്ടി അഭിനയിച്ചുകൊണ്ട് വൈകാരികതയിലൂടെ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ഇതിന്റെ മാര്‍ഗം. പോസ്റ്റ് ട്രൂത്തിന് വിധേയമാകുന്ന സമൂഹം ഒരു ആസ്വാദന സമൂഹമാണ്.

ഒരിക്കലും അവര്‍ ചിന്തിക്കുന്ന സമൂഹമാവില്ല. ഒരു രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും വൈകാരികത മാത്രം കത്തിനില്‍ക്കുന്ന വിഷയങ്ങളില്‍ സമൂഹത്തെ അഭിരമിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ‘സത്യാനന്തര’ രാഷ്ട്രീയക്കാര്‍ വിജയിക്കുന്നത്. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം, അറബ് മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങള്‍, അശ്ലീല പ്രയോഗങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞുനിന്നിരുന്ന ട്രംപിന്റെ പ്രചാരണം അമേരിക്ക അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ മൂടിവെക്കുന്നതിനുവേണ്ടിയായിരുന്നു. സമാനമായ പ്രചാരണ തന്ത്രമാണ് ഇന്ത്യയില്‍ നരേന്ദ്രമോദിയും പയറ്റിയത്. സത്യത്തെ മൂടിവെച്ച് അഭിനയിച്ചുകാണിക്കാന്‍ അവര്‍ക്ക് സാധിക്കുന്നതില്‍ ആസ്വാദക സമൂഹം വീഴുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ഇങ്ങനെ സത്യത്തെ തമസ്‌കരിച്ചുകൊണ്ട് വൈകാരികതയെയും പ്രകോപനങ്ങളെയും അശ്ലീലങ്ങളെയുമെല്ലാം മുന്നില്‍നിര്‍ത്തി പ്രചാരണവിജയം നേടുന്ന രാഷ്ട്രീയമാണ് ജീേെ ഠൃൗവേ ജീഹശശേര െ എന്ന ‘സത്യാനന്തര രാഷ്ട്രീയം’. ഈ പേരില്‍ തന്നെ മാഗസിന്‍ പുറത്തിറക്കിയതിന്റെ പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നു കാണേണ്ടിയിരിക്കുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നത് നാസ്തിക ബുദ്ധിയാണ്. ധര്‍മ്മം, സത്യം തുടങ്ങിയവയില്‍നിന്നും മനുഷ്യരെ പിടിച്ചുവലിക്കുന്നതിന്‌വേണ്ടിയാണ് ഇന്ന് പ്രധാനമായും നാസ്തികര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എം.സി ജോസഫ്, ഇടമറുക്, പി.സി കടലുണ്ടി തുടങ്ങിയ പ്രമുഖരായ യുക്തിവാദികളും യു. കലാനാഥന്‍, കെ.ഇ.എന്‍ തുടങ്ങിയവരും യുക്തിവാദ പ്രസ്ഥാനത്തിന്റെ നേതൃരംഗങ്ങളില്‍ ഉണ്ടായിരുന്ന കാലത്തതൊന്നും ധാര്‍മികതയെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടുള്ള ശൈലികള്‍ കണ്ടിരുന്നില്ല. യുക്തിവാദത്തെ ബൗദ്ധികമായി അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും മാന്യതയുടെ അതിര്‍വരമ്പുകള്‍ അവര്‍ സൂക്ഷിച്ചുവന്നിരുന്നു. ഇപ്പോഴത്തെ യുക്തിവാദ നാസ്തിക സമൂഹത്തിന് പറയാന്‍ പറ്റുന്ന ഒരു പണ്ഡിതനോ നേതാവോ ഇല്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ അസഭ്യം പറയുക, പ്രവാചകനെ കുറിച്ച് തെറികള്‍ പറയുക, ഖുര്‍ആനിലെ ചില പരാമര്‍ശങ്ങള്‍ക്ക് ലൈംഗിക അശ്ലീല ചുവകള്‍ നല്‍കി താറടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ തറവേലകളാണ് ഇപ്പോഴത്തെ നാസ്തിക സമൂഹത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

സത്യത്തിനുമപ്പുറം വികാരത്തെ മുന്നില്‍നിര്‍ത്തി തോന്യാസങ്ങള്‍ പറയുന്ന ഈ വിഭാഗത്തിന് സൗകര്യമൊരുക്കുന്നത് കമ്യൂണിസ്റ്റുകളാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലാണ് സ്‌കൂള്‍ കലോത്സവത്തില്‍ ‘വാങ്കും’ ‘കിത്താബും’ അവതരിപ്പിച്ച് മുസ്‌ലിം സമൂഹത്തെ താറടിക്കാന്‍ ഇവര്‍ ശ്രമിച്ചത്. എസ്.എഫ്.ഐ നേതാവ് ആദര്‍ശ് യൂണിവേഴ്‌സിറ്റി മാഗസിനില്‍ എഴുതിയ ‘മൂടുപടം’ എന്ന കവിത കേവലം ഇസ്‌ലാം വിരുദ്ധമല്ല. മറിച്ച് സംസ്‌കാര സമ്പന്നമായ കേരളീയ സമൂഹത്തിന് മുമ്പില്‍ തന്റെ ഉടുമുണ്ട് അഴിച്ചിട്ടു കാണിക്കുന്ന അശ്ലീലതയാണ്. ഇത്തരം തോന്യാസങ്ങളെ പ്രതിരോധിക്കേണ്ടത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ്. സംസ്‌കാര സമ്പന്നരും വിവേകമതികളുമായ കേരള ജനതക്ക് ഒരിക്കലും അതേ ഭാഷയും പദങ്ങളും ഉപയോഗിച്ച് പ്രതികരിക്കാന്‍ സാധിക്കില്ല. അച്ഛനും അമ്മയും സഹോദരങ്ങളുമുള്ള, ബന്ധങ്ങള്‍ക്ക് പവിത്രത കല്‍പിക്കുന്ന മലയാളികള്‍ക്ക് അങ്ങനെയുള്ള ബന്ധങ്ങളുടെ വിലയറിയാത്ത നാസ്തികരുടെ അറുവഷളന്‍ തറ സാഹിത്യങ്ങളുടെ പിറകെ പോയി സമയം കളയാന്‍ സാധിക്കില്ല. സര്‍ക്കാരിനും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദ വജനത ആദരിക്കുന്ന ‘അയ്യപ്പനെ’ പോലും വളരെ ജുഗുപ്‌സാവഹമായ ശൈലിയില്‍ കരിവാരിത്തേച്ചിട്ടുണ്ട് മാഗസിനില്‍.

മനുഷ്യജീവിതത്തിലെ ജനനം, വിവാഹം, മരണം തുടങ്ങിയ സുപ്രധാന സന്ദര്‍ഭങ്ങളില്‍ ഇടപെടാന്‍ മതത്തിനു സാധിക്കുന്നതിനാലാണ് മതാത്മക ലോകവീക്ഷണം ശക്തിപ്പെടുന്നത് എന്നാണ് യുക്തിവാദികളുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളിലെല്ലാം മതങ്ങളെ ആശ്രയിക്കാതെ കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേകമായ നടപടിക്രമങ്ങളും കേന്ദ്രങ്ങളുമെല്ലാം വേണമെന്നാണ് നാസ്തിക യുക്തിവാദികള്‍ കമ്യൂണിസ്റ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഉപദേശങ്ങള്‍. പക്ഷെ ഈ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റുകള്‍ പ്രത്യക്ഷത്തില്‍ മതചിഹ്നങ്ങളെ അംഗീകരിക്കുകയും എന്നാല്‍ ഇരുട്ടിന്‍ മറവില്‍ നാസ്തിക തോന്യാസികള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടുവരുന്നത്. മതചിഹ്നങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. നവോത്ഥാന മതിലുകളില്‍ അണിനിരത്തിയും എസ്.എഫ്.ഐ യുടെ പ്രകടനങ്ങളില്‍ ബാനര്‍ പിടിപ്പിച്ചും മുഖം മറച്ച മുസ്‌ലിം സ്ത്രീകളെ വേണ്ടുവോളം ഉപയോഗിച്ചവര്‍തന്നെ അവരുടെ വേഷവിധാനങ്ങളെ അശ്ലീല ചുവകളോടെ പരിഹസിക്കുകയും ചെയ്യുന്നത് അവരുടെ കാപട്യത്തേയും ഇരട്ടമുഖത്തെയുമാണ് വെളിപ്പെടുത്തുന്നത്.

മതങ്ങള്‍ പൊതുവില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നു തന്നെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മതാത്മക സമൂഹമായ കേരളം ഇക്കാലം വരെയും അത്തരം വസ്ത്രങ്ങളെയായിരുന്നു പ്രോത്സാഹിപ്പിച്ചിരുന്നത്. ശരീരത്തിന്റെ നിമ്‌നോന്നതികളെ മറച്ചുവെച്ച് പുരുഷന്മാരിലെ ലൈംഗിക തൃഷ്ണകളില്‍ നിന്നും തങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി മൂടുപടങ്ങള്‍ ഉപയോഗിക്കണമെന്ന് തന്നെയാണ് വിവിധ മതദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നത്. ഋഗ്വേദത്തിലും ആവര്‍ത്തന പുസ്തകത്തിലും ഇതുസംബന്ധമായ കണിശമായ നിര്‍ദ്ദേശങ്ങളുണ്ട്. ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ വിശ്വപ്രസിദ്ധങ്ങളാണ് താനും. എന്നാല്‍ സകല മൂടുപടങ്ങളെയും എടുത്ത് കളഞ്ഞ് ശരീരത്തിന്റെ മാംസളമായ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുത്തഴിഞ്ഞ ലൈംഗികതക്ക് വഴിയൊരുക്കി, മതം ഒരുക്കിയ സാംസ്‌കാരിക ചട്ടക്കൂടുകള്‍ തകര്‍ത്ത് തോന്നിയതുപോലെ ജീവിക്കാന്‍ പെണ്‍കുട്ടികളെയും യുവതികളെയും പ്രേരിപ്പിക്കുകയാണ് നാസ്തിക പ്രമുഖരായ, അസഭ്യതയും അശ്ലീലതയും ആദര്‍ശമായി സ്വീകരിച്ച ‘ആദര്‍ശു’മാര്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടി മതവിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കാനാണ് ഇത്തരം പൈശാചിക രചനകള്‍ ഇവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളീയ പൊതുസമൂഹം ഇത്തരം രചനകളെ അവജ്ഞയോടെ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.

SHARE