സ്വന്തം കടയിലെ മുഴുവന്‍ വസ്ത്രങ്ങളും ദുരിതാശ്വാസത്തിനായി നല്‍കി അണ്ടോളില്‍ അബ്ദുല്ല

തൃക്കുന്നപ്പുഴ: മുസ്‌ലിംലീഗ് കുടുംബാംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കുന്നപ്പുഴ യൂണീറ്റ് പ്രസിഡന്റുമായ അബ്ദുല്ല അണ്ടോളില്‍ തന്റെ അണ്ടോളില്‍ ബ്യൂട്ടിക് എന്ന വസ്ത്രശാലയിലെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മുഴുവന്‍ വസ്ത്രങ്ങളും പ്രളയബാധിതര്‍ക്കായി സംഭാവന ചെയ്തു.മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണത്തിലൂടെ അദ്ദേഹം സംഭാവന നല്‍കിയത്.

പരേതനായ മുസ്‌ലിംലീഗ് നേതാവായ അണ്ടോളില്‍ ഉസ്മാന്‍ കുട്ടിയുടെ മകനാണ് അബ്ദുല്ല. സ്വര്‍ണ്ണവ്യാപാര രംഗത്തും പ്രവര്‍ത്തിക്കുന്നു.വസ്ത്രങ്ങള്‍ അടക്കം ശേഖരിച്ച വിഭവങ്ങള്‍ ഇന്ന്(148) മലബാറിലേക്ക് പുറപ്പെടുമെന്ന് നേതാക്കളായ ഹാരിസ് അണ്ടോളില്‍,എ ഷാജഹാന്‍,സി ശ്യാം സുന്ദര്‍, എം.എ.ലത്തീഫ്, ഫക്രുദ്ദീന്‍ അലി അഹമ്മദ്, സുബൈര്‍ അണ്ടോളില്‍, സിയാര്‍ തൃക്കുന്നപ്പുഴ, അബ്ദുല്‍ റഹ്മാന്‍,ഷാഫി കാട്ടില്‍ തുടങ്ങിയവര്‍ അറിയിച്ചു.

SHARE