രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ വീണ്ടും സ്ഥലംമാറ്റി

കൊച്ചി: ശബരിമല ദര്‍ശനത്തിന് പോയതിനെ തുടര്‍ന്ന് വിവദത്തിലായ രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ വീണ്ടും സ്ഥലംമാറ്റി. രഹനയെ പുറത്താക്കണമെന്ന ആവശ്യവുമായി ശബരിമല കര്‍മസമിതി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കൊച്ചി ജെട്ടി ബ്രാഞ്ചില്‍ നിന്ന് രവി പുരം ബ്രാഞ്ചിലേക്കാണ് രഹന ഫാത്തിമയെ ആദ്യം മാറ്റിയത്, പിന്നീട് പാലാരിവട്ടം ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ഏറെ നാളായി ആഗ്രഹിച്ചിരിക്കുകയാണ് സ്ഥലം മാറ്റമെന്നാണ് രഹന ഫാത്തിമ ഇതിനോടു ഫെയസ്ബുക്കിലൂടെ പ്രതികരിച്ചത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റമെന്നാണ് എസ്എന്‍എല്ലിന്റെ അനൗദ്യോഗിക വിശദീകരണം. രഹനെക്കെതിരെ അഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് നടപടികള്‍ ഉണ്ടാവുക.

.

SHARE