ലോക്‌സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 347 കേസുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമണ സംഭവങ്ങളില്‍ 347 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസം മുതല്‍ തെരഞ്ഞെടുപ്പ് ദിവസം വരെയുളള കണക്കാണിതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കണ്ണൂരിലാണ് ഏററവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 79 കേസുകളാണ് കണ്ണൂരില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . കോട്ടയത്താണ് ഏററവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുളളൂ.
2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 613 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.