ഒരു അധ്യാപിക തന്റെ പരിമിതികളെ അതിജീവിച്ച് ഓണ്‍ലൈന്‍ ക്ലാസ്സ് വിജയകരമായി നടത്തിയതാണ് ഇപ്പോഴത്തെ വൈറല്‍. മൊബൈല്‍ ഫോണ്‍ സ്റ്റാന്‍ഡായി റഫ്രിജറേറ്ററാണ് ഈ അധ്യാപിക ഉപയോഗിച്ചത്. ഓണ്‍ലൈന്‍ ക്ലാസ് സമയത്തായിരുന്നു അധ്യാപികയുടെ പരീക്ഷണം.
മോനിക്ക യാദവ് എന്ന അധ്യാപികയുടെ ചിത്രം ഒരു അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം പെട്ടെന്നുതന്നെ ട്രെന്‍ഡ് ആവുകയും ചെയ്തു. റഫ്രിജറേറ്റര്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസ്സ് നടത്തുന്ന അധ്യാപികയെ കാണൂ എന്ന അടിക്കുറിപ്പോടെയാണ് മോനിക്ക വിഡിയോ പോസ്റ്റ് ചെയ്തത്.
രണ്ടു കണ്ടെയ്നറുകള്‍ക്കു മുകളിലാണ് അധ്യാപിക റഫ്രിജറേറ്റര്‍ സ്റ്റാന്‍ഡ് വെച്ചിരിക്കുന്നത്. സ്റ്റാന്‍ഡിനു താഴെ മേശപ്പുറത്ത് വച്ചിരിക്കുന്ന പേപ്പറുകളില്‍ ടീച്ചര്‍ കുട്ടികള്‍ക്കുള്ള പാഠങ്ങള്‍ എഴുതുന്നുമുണ്ട്. റഫ്രിജറേറ്റര്‍ ട്രേ കിട്ടിയതോടെ ടീച്ചറിന്റെ ഓണ്‍ലൈന്‍ പഠനം ഫലപ്രദമായി മുന്നോട്ടുപോകുന്നു.
കഠിനകാലം പുതിയ കണ്ടുപിടിത്തങ്ങള്‍ക്കുള്ള അവസരമാണെന്നാണ് ഇതേക്കുറിച്ച് പലരുടെയും കമന്റ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമെങ്കിലും ലൈവ് ആയി ക്ലാസ്സ് എടുക്കേണ്ടിവന്നതോടെയാണ് പലരും പരീക്ഷണങ്ങള്‍ക്ക് തയാറായത്. പഠിച്ചിച്ചാല് മാത്രം പോരാ, കുട്ടികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയണം. ഹോം വര്‍ക്ക് കൊടുക്കണം. അടുത്ത ദിവസത്തേക്കുള്ള പ്രിപ്പറേഷന്‍ നടത്തണം എന്നിങ്ങനെ പല ജോലികള്‍ ചെയ്യേണ്ടിവന്നതോടെ പല അധ്യാപകരും ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ സ്വാഭാവിക ജന്മവാസനയോടെ അവര്‍ പരിമിതികളെ കരുത്താക്കി മാറ്റുകയാണ്.