സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കി. വീണ്ടും ഉരുള്‍ പൊട്ടാനും നദികളില്‍ വെള്ളം പൊങ്ങാനും ഇടയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അപകടമേഖലയിലുള്ളവരെ അടിയന്തരമായി മാറ്റാന്‍ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മലയോര മേഖലയില്‍ രാത്രി ഗതാഗതം നിരോധിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; തീരവാസികള്‍ ജാഗ്രത പുലര്‍ത്തണം.

വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ മഴ കുറയും. നാളെ മറ്റൊരു ന്യൂനമര്‍ദം രൂപംകൊള്ളുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണു നിഗമനം.

SHARE