ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയുടെ രാജ്യത്തെ പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,977 പുതിയ അണുബാധകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകളില്‍ ഇതുവരെയുള്ള ഉയര്‍ന്ന വര്‍ദ്ധനവാണ് രേഖപ്പെടുത്തിയാണ്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യല്‍ കൊറോണ വൈറസ് ബാധ മൂലം 4,021 മരണങ്ങളും 138,845 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6,977 കേസുകളും 154 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കോവിഡില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 4,021 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ ക57,721 പേര്‍ സുഖം പ്രാപിച്ചു.
ചൈനയിലെ വുഹാനില്‍ നിന്നും തുടക്കം കുറിച്ച കോവിഡ് 10 മഹാമാരിയില്‍ ലോകത്താകെ മരണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. ജാണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് സ്ഥിരികരിച്ച കൊറോണ വൈറസ് കേസുകള്‍ 5,500,557 ആയി ഉയര്‍ന്നു. സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളില്‍ 2,302057 പേര്‍ക്ക് രോഗമുക്തി നേടി. അതേസമയം ആകെ മരണങ്ങള്‍ 346,719 ആയി.
കൊറോണ വൈറസ് മൂലം അമേരിക്കയില്‍ അവസാന 24 മണിക്കൂറില്‍ മരണം 638 ആയി ഉയര്‍ന്നു. യുഎസിലെ മരണസംഖ്യ ഇതുവരെ 97,686 ആയി. 1,643,098 കൊറോണ വൈറസ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്ത് കോവിഡ് നാശം ഏറ്റവും കൂടുതല്‍ വിതച്ച രണ്ടാമത്തെ രാജ്യമായി ബ്രസീല്‍ മാറി. അതേസമയം, കൊറോണ വൈറസ് കേസുകളില്‍ അടുത്ത ദുരന്ത ഭൂമിയാവുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുള്ള ബ്രസീലില്‍ നിന്നും രാജ്യത്തേക്കുള്ള യാത്ര നിയന്ത്രിച്ചു അമേരിക്ക. ബ്രസിസീലില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്ര നിയന്ത്രിക്കുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് -19 ബാധിച്ച് 32 പേര്‍ മരിച്ചതായി തുര്‍ക്കി ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്ത് മരണസംഖ്യ 4,340 ആയി ഉയര്‍ന്ന്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,141 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയില്‍ ആകെ അണുബാധകളുടെ എണ്ണം 156,827 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ സ്ഥിരീകരിച്ച പുതിയ അണുബാധകളുടെ എണ്ണം 531 ആയി ഉയര്‍ന്നു. മുമ്പത്തെ അപേക്ഷിച്ച് വളരെ കുറവ് സ്ഥീരികരണങ്ങാണ് ഇപ്പോള്‍ ഇറ്റലിയിലുള്ളത്. എന്നാല്‍ നിലവില്‍ ഇറ്റാലിയന്‍ ജനസംഖ്യയുള്ള പകുതിയോളം പേരിലും പകര്‍ച്ചവ്യാധിയുടെ ആഘാതം ഉണ്ടാക്കിയിട്ടുണ്ട്.
നേപ്പാളില്‍ 19 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് -19 കേസുകളുടെ എണ്ണം 603 ആയി ഉയര്‍ന്നു.
റഷ്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണമടഞ്ഞ മണിക്കൂറുകളാണ് കഴിഞ്ഞ ദിവസത്തേത്. രാജ്യത്ത് 3,541 പേര്‍ വൈറസ് ബാധിച്ചു മരിച്ചു. ഞായറാഴ്ച 153 ന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. മുമ്പത്തെ ഉയര്‍ന്ന നിരക്ക് 150 ആയിരുന്നു. പുതിയ അണുബാധ കേസുകളുടെ എണ്ണം 8,599 ആയിരുന്നു. റഷ്യയില്‍ ഇതുവരെ 344,481 അണുബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കൊറോണ വൈറസ് അണുബാധ കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ പുതിയ 11 കോവിഡ് -19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതിയ അണുബാധകളെല്ലാം വിദേശത്തു നിന്നുവന്ന യാത്രക്കാരിലാണെന്ന് എന്‍എച്ച്സി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ക്കൊപ്പം, മൈന്‍ ലാന്റ് ചൈനയില്‍ ആകെ കേസുകളുടെ എണ്ണം 82,985 ആയി. മരണസംഖ്യ 4,634 ആണ്.