ഗവര്‍ണറെ തിരിച്ചുവിളിക്കണം; പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് അനുമതി നിഷേധിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ നോട്ടീസ് തള്ളി. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് അനുമതിയില്ല കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.

തീരുമാനത്തില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. വിയോജിപ്പ് തിങ്കളാഴ്ച സഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

അതേസമയം, നോട്ടീസ് ചട്ടപ്രകാരം അല്ലെന്ന് യോഗത്തില്‍ നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഗവര്‍ണര്‍ സര്‍ക്കാര്‍ പ്രശ്‌നം രൂക്ഷമാക്കാന്‍ അനുവദിക്കില്ലെന്നും നിയമമന്ത്രി വ്യക്തമാക്കി.

പ്രമേയം പാസാക്കിയാല്‍ ഗവര്‍ണറെ മഹത്വവത്കരിക്കലാകുമെന്ന് എ.കെ ബാലന്‍ പറഞ്ഞു. എന്നാല്‍, അതെങ്ങനെയെന്ന് ചെന്നിത്തലചോദിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തു കളിയാണെന്നും ചര്‍ച്ചയ്‌ക്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.