വമ്പന്‍ റയല്‍; 7-1 ന് ഡിപ്പോര്‍ട്ടീവോയെ തരിപ്പണമാക്കി

മാഡ്രിഡ്: അവസാനം റയല്‍ മാഡ്രിഡ് യഥാര്‍ത്ഥ റയലായി. സ്വന്തം മൈതാനത്ത് സീസണിലെ മെഗാ വിജയം. അതും പ്രമുഖരായ ഡിപ്പോര്‍ട്ടീവോക്കെതിരെ. ടെന്നിസ് സ്‌ക്കോറിനായിരുന്നു വിജയം 7-1ന്. വന്‍ വിജയത്തിന് പിറകില്‍ സൂപ്പര്‍ താരങ്ങളെല്ലാമുണ്ടായിരുന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോയും ജെറാത്ത് ബെയിലും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ നാച്ചോയും മോദ്രിച്ചുമെല്ലാം ഗോള്‍ സ്‌ക്കോറര്‍മാരുടെ പട്ടികയില്‍ ഇടം നേടി.

വന്‍ വിജയത്തോടെ ലാലീഗ പോയിന്റ്് ടേബിളില്‍ റയല്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ തിരിച്ചെത്തി. സ്വന്തം മൈതാനത്ത് പോലും വിജയിക്കാത്തവര്‍ എന്ന അപഖ്യാതി തിരുത്തിയാണ് സൂപ്പര്‍ താരങ്ങള്‍ ഗോള്‍ വേട്ട നടത്തിയത്. മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയത് ഡിപ്പോര്‍ട്ടീവോയായിരുന്നു. തുടര്‍ന്നായിരുന്നു റയലിന്റെ തിരിച്ചടി മഴ. കൃസ്റ്റിയാനോ രണ്ട് സുന്ദര ഗോളുകല്‍ നേടി. അവസാനം തലയില്‍ പരുക്കേറ്റ് രക്തം വാര്‍ന്നാണ് മടങ്ങിയത്.

SHARE