നെയ്മറെ ടീമിലെത്തിക്കണമെന്ന് ക്ലബ് പ്രസിഡണ്ട്; ആവശ്യമില്ലെന്ന് സിദാന്‍

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതുമുതല്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാതെ റയല്‍ മാഡ്രിഡ്. ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെച്ചൊല്ലിയാണ് നിലവില്‍ ആശയക്കുഴപ്പം.

ടീം പ്രസിഡണ്ടിനും മാനേജ്‌മെന്റിനും നെയ്മറെ ടീമിലെത്തിക്കാന്‍ താല്‍പര്യം ഉണ്ടെങ്കിലും കോച്ച് സൈനുദീന്‍ സിദാന് നെയ്മറെ താല്‍പര്യമില്ല. ഫ്രഞ്ച് താരം പോള്‍ പോഗ്ബയെ ടീമിലെത്തിക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. എന്നാല്‍ ഇതിന് ക്ലബിന് താല്‍പര്യമില്ല. ഇദന്‍ ഹസാര്‍ഡിനെ ടീമിലെത്തിച്ചതിനാലാണ് നെയ്മറെ ടീമിലെത്തിക്കാന്‍ സിദാന് താല്‍പര്യമില്ലാതതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

SHARE