ചാമ്പ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡ് നാണംകെട്ട് പുറത്ത്

ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ദയനീയ തോല്‍വിയേറ്റ് പുറത്തായി. രണ്ടാം പാദ പ്രീ ക്വാര്‍ട്ട റില്‍ അയാക്‌സിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ നാണംകെട്ട തോല്‍വി.

അയാക്‌സിനായി ഹക്കിം സിയേച്, ഡേവിഡ് നെരസ്, ഡുസാന്‍ ടാഡിക്, ലാസെ ഷോ എന്നിവര്‍ ഗോളുകള്‍ നേടി. മാര്‍കോ അസെന്‍സിയോയുടെ വകയായിരുന്നു റയലിന്റെ ആശ്വാസ ഗോള്‍.

ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ മൂന്ന് വര്‍ഷത്തെ ആധിപത്യത്തിനാണ് അന്ത്യമാകുന്നത്.

ഇതേ സമയം ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ടോട്ടനം. ബെറൂസിയ ഡോട്ട്മുണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇംഗ്ലീഷ് ക്ലബിന്റെ മുന്നേറ്റം. 48 ആം മിനിറ്റില്‍ ഹാരി കെയിനാണ് വിജയ ഗോള്‍ നേടിയത്. ആദ്യ പാത പ്രീക്വാര്‍ട്ടരില്‍ സ്വന്തം ഗ്രൗമ്ടില്‍ നേടിയ മൂന്ന് ഗോള്‍ ജയം ടോട്ടനത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം എളുപ്പമാക്കി.

SHARE