മാഡ്രിഡ്: നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വീണ്ടും സ്പാനിഷ് ലാലീഗയില്‍ നാണക്കേട്. ദുര്‍ബലരെന്ന് കരുതപ്പെട്ട ലാവന്തെയോടാണ് 1-2ന് കരുത്തര്‍ തോറ്റത്. തുടര്‍ച്ചയായി ഇത് അഞ്ചാം മല്‍സരത്തിലാണ് ടീം ജയമെന്തെന്ന് അറിയാത്തത്. ഇന്നലത്തെ മല്‍സരത്തില്‍ സൂപ്പര്‍ താരം ജെറാത് ബെയില്‍ ഉള്‍പ്പെടെയുള്ളവര്‍ കളിച്ചിരുന്നു. പക്ഷേ ജോസ് ലൂയിസ് മോറലെസിന്റെ എഴാം മിനുട്ടിലെ ഗോള്‍ റയലിനെ തളര്‍ത്തി. റോജര്‍ മാര്‍ത്തി രണ്ടാം ഗോളും നേടി. ജെറാത്ത് ബെയിലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി കിക്കില്‍ നിന്നും ബ്രസീലുകാരന്‍ മാര്‍സിലോയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്.