മാഡ്രിഡ് ഡര്‍ബിയില്‍ റയലിനെ ‘സെവന്‍അപ്പ്’ കുടിപ്പിച്ച് അത്‌ലറ്റിക്കോ

അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ മൈതാനം റയല്‍ മാഡ്രിഡിനെ സ്‌നേഹിക്കുന്ന ആരും മറക്കില്ല. അത്‌ലറ്റിക്കോ – റയല്‍ ഡെര്‍ബിയില്‍ ഇതുപോലെ ഒരു ഫലം ആരും പ്രതീക്ഷിക്കില്ല. മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ ജയം. ഗ്രീസ്മാന്റെ കൂടുമാറ്റത്തോടെ മുന്നേറ്റ നിര തകര്‍ന്നു എന്ന് പ്രതീക്ഷിച്ചവര്‍ക്ക് ഡിയാഗോ കോസ്റ്റ എന്ന താരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു കാണാന്‍ സാധിച്ചത്.

നാല് തവണ റയലിന്റെ വലകുലുക്കാന്‍ കോസ്റ്റയ്ക്കായി. ആദ്യ പകുതിയില്‍ അഞ്ച് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന അത്‌ലറ്റിക്കോ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും വഴങ്ങിയത്. ബെന്‍ഫിക്കയില്‍ നിന്ന് വലിയ തുകയ്ക്ക് ടീമിലെത്തിച്ച ജുവാ ഫെലിക്‌സ് അരങ്ങേറ്റത്തില്‍ തന്നെ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി
ഗോള്‍ നേടി. വിറ്റേലോയാണ് അത്‌ലറ്റിക്കോയുടെ അവസാന ഗോള്‍ നേടിയത്. റയലിന് വേണ്ടി നാച്ചോ,ബെന്‍സിമ,ജാവി ഹെര്‍ണാണ്ടസ് എന്നിവര്‍ ഗോള്‍ നേടി.

നാട്ടം കെടുത്തുന്ന പരാജയം കോച്ച് സിദാന് മുന്നില്‍ വലിയ സമ്മര്‍ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

https://twitter.com/officalgoals/status/1154937455503650817