ചാമ്പ്യന്‍സ് ലീഗ്: റയലിനെ വിറപ്പിച്ച് യുവന്റസ്, ഒടുവില്‍ റൊണാള്‍ഡോ

മാഡ്രിഡ്: ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്നു തോന്നിച്ച കളി നിശ്ചിത സമയം തീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ പെനാല്‍ട്ടി ബോക്‌സില്‍ വാസ്‌ക്യൂസിനെ ബെനാട്ടിയ ഫൗള്‍് ചെയ്തതിന് ലഭിച്ച കിക്ക് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു റൊണാള്‍ഡോ.

മൂന്ന്് ഗോളിന്റെ ഏവേ ഗോള്‍ ലീഡുമായി ഇറങ്ങിയ റയലിനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിക്കുകയായിരുന്നു ഇറ്റാലിയര്‍ കരുത്തരായ യുവന്റസ്. സെമി ടിക്കറ്റ് നേടാന്‍ മൂന്നു ഗോള്‍ ലീഡില്‍ ജയം അനിവാര്യമായിരുന്ന യുവന്റസ്‌നായി കളിയുടെ തുടക്കത്തില്‍ (രണ്ടാം മിനുട്ട് ) തന്നെ ക്രൊയേഷന്‍ താരം മരിയോ മാന്‍സുകിച് ആദ്യ ഗോള്‍ നേടി. 37-ാം ഗോള്‍ നേട്ടം ഇരട്ടിയാക്കി മാന്‍സുകിച് റയല്‍ വല വീണ്ടും കുലുക്കി. രണ്ടാം പകുതിയുടെ 60-ാം മിനുട്ടില്‍ റയല്‍ കീപ്പര്‍ നവാസിന്റെ പിഴവില്‍ ബോളയ്‌സ് മാത്യുടി മൂന്നാം ഗോള്‍ നേടി ഓള്‍ഡ് ലേഡിയെ കളിയില്‍ ഒപ്പമെത്തിച്ചു.

മൂന്നാം ഗോളും വഴങ്ങിയതോടെ കഴിഞ്ഞ ദിവസം സ്പാനിഷ് ക്ലബായ ബാര്‍സലോണയുടെ വിധി റയലിനും സംഭവിക്കുമോയെന്നായി ആശങ്ക. എന്നാല്‍ അവസാന നിമിഷങ്ങളില്‍ നാടകീയതക്കൊണ്ടുവില്‍ അനൂകുലമായി ലഭിച്ച പെനാല്‍ട്ടി ഒരു പിഴവും കൂടാതെ യുവന്റസ് വലയില്‍ അടിച്ചു കയറ്റി റെണാള്‍ഡോ റയലിനെ3-1ന് (ഇരുപാദങ്ങളിലുമായി 4-3) സെമിയിലെത്തിച്ചുഇതിനിടെ പെനാല്‍ട്ടി വിധിച്ചതിന് ഇംഗ്ലീഷ് റഫറിയുമായി കലഹിച്ച ഇതിഹാസ കീപ്പര്‍ ബഫണ്‍ ചുവപ്പു കാര്‍ഡുമായി പുറത്തായി.

അതുവരെ ഗോള്‍വരക്കു കിഴീല്‍ റയലിന്റെ ഗോള്‍ശ്രമങ്ങള്‍ക്കു വിലങ്ങു തടിയായ ബഫണിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരം ചുവപ്പുമായി പുറത്തായിയെന്ന ദുഷ്‌പേരോടെയായി.