കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കാന്‍ തയ്യാര്‍; ആഗ്രഹം വെളിപ്പെടുത്തി താരം

 

കൊല്‍ക്കത്ത: വരാനാരിക്കുന്ന ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകപദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താതതിനെ തുടര്‍ന്നാണ് വരുന്ന സീസണില്‍ കൊല്‍ക്കത്തയെ ആര് നയിക്കും എന്ന ചോദ്യമുയര്‍ന്നത്. സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് നായക പദവി ഏറ്റെടുക്കാന്‍ ആഗ്രഹമുണ്ടെന്ന  കാര്യം താരം വെളിപ്പെടുത്തിയത്.

 

തീര്‍ച്ചയായും. നായക പദവി ഏറ്റെടുക്കനാന്‍ ഞാന്‍ തയ്യാറാണ്. അങ്ങനൊരു അവസരം ലഭിക്കുകയാണെങ്കില്‍ അത് അഭിമാനമായിരിക്കും. പക്ഷെ തീരുമാനം എടുക്കേണ്ട് ടീം മാനേജ്‌മെന്റാണ്. ഞാനെന്റെ നൂറ് ശതമാനവും നല്‍കും. ഒരു കളിക്കാരനെന്ന നിലയില്‍ ടീമിന് വേണ്ടി അത് ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്വമാണ്.’ ഉത്തപ്പ് പറഞ്ഞു.

ഐ.പി.എല്ലിലെ ആദ്യത്തെ ആറു സീസണുകളില്‍ ഞാന്‍ കൃത്യമായ ഒരിടമില്ലാതെ കറങ്ങി നടക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വീടെന്ന് പറയാവുന്ന ഒരിടം കണ്ടെത്തേണ്ടതുണ്ടായിരുന്നു. കൊല്‍ക്കത്തക്കാര്‍ വളരെ നല്ല ആളുകളാണ്. ഒരുപാട് സ്‌നേഹവും കരുതലും അവര്‍ എനിക്കു തന്നു. ടീം മാനേജുമെന്റും എന്നും ഒപ്പം നിന്നു.’ താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്ലബിന്റെ പുതിയ നായകനെ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ടീമിലെ സീനിയര്‍ താരം കൂടിയായ ഉത്തപ്പക്ക് നായകന്റെ നറുക്ക് വീഴുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആരാധകരുടെ പ്രിയതാരവും മുന്‍ നായകനുമായ ഗൗതം ഗംഭീറിന്റെ പിന്‍മുറക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ടീം വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.