ബാങ്കുകള്‍ക്ക് 50,000 കോടി നല്‍കുമെന്ന് ആര്‍.ബി.ഐ

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്ന ഉത്തേജക പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ക്ക് 50,000 കോടി നല്‍കുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്കിങ് ഇതര, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഈ തുക ലഭ്യമാക്കും.

അതോടൊപ്പം റിവേഴ്‌സ് റീപ്പോ നിരക്ക് 4.0% നിന്നു കാല്‍ ശതമാനം കുറച്ച് 3.75 ശതമാനമാക്കി. റീപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. ബാങ്കുകള്‍ ഡിവിഡന്റ് നല്‍കരുത്. സെപ്റ്റംബറിനു ശേഷം പുനരവലോകനം നടത്തും. സംസ്ഥാനങ്ങള്‍ക്ക് 60% കൂടുതല്‍ ഫണ്ട് നല്‍കും. ഈ സാമ്പത്തിക വര്‍ഷം 1.9% വളര്‍ച്ചാനിരക്ക് ഇന്ത്യ നിലനിര്‍ത്തിയേക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.കോവിഡ് വ്യാപിച്ചതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 34.6ശതമാനം താഴ്ന്നു. ലോക്ഡൗണ്‍ കാലയളവില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗം 30% കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

SHARE