റൊണാള്‍ഡോയ്ക്ക് ഇരട്ടഗോള്‍; റയല്‍ മാഡ്രിഡിന് വിജയത്തുടക്കം

ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അപ്പോയല്‍ എഫ്‌സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. കിരീടം നിലനിര്‍ത്താനുറച്ചാണ് സിദാനും സംഘവും ആദ്യ മത്സരത്തിനിറങ്ങിയത്. ലാലീഗയില്‍ സസ്‌പെന്‍ഷനിലായിരുന്ന റൊണാള്‍ഡോ തിരിച്ചെത്തിയതോടെ ഉണര്‍ന്നു കളിച്ച റയല്‍ മൂന്ന് ഗോളിനാണ് സൈപ്രസ് ക്ലബ്ബ് അപ്പോയല്‍ എഫ്‌സിയെ തകര്‍ത്തത്. രണ്ട് തവണയാണ് റോണോ ലക്ഷ്യം കണ്ടത്. സെര്‍ജ്യോ റാമോസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.

 

https://twitter.com/realmadrid/status/908052102160764928
മറ്റൊരു മത്സരത്തില്‍ ഫെയ്‌നൂര്‍ദിനെ മാഞ്ചസ്റ്റര്‍ സിറ്റി നാല് ഗോളിന് തകര്‍ത്തപ്പോള്‍ ബൊറൂസിയക്കെതിരെ ടോട്ടനവും ജയം കണ്ടു. സെവിയ്യ-ലിവര്‍പൂള് മത്സരം സമനിലയില്‍ പിരിഞ്ഞു. ഫെയ്‌നൂര്‍ദിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും ആദ്യമത്സരം അവിസ്മരണീയമാക്കി. ജോണ്‍ സെറ്റോണ്‍സിന്റെ ഇരട്ട ഗോളിന് പുറമെ സെര്‍ജ്യോ അഗ്യൂറോയും ഗബ്രിയേല്‍ ജീസസും സിറ്റിക്കായി വലകുലുക്കി. ഹാരികെയ്‌നിന്റെ തര്‍പ്പന്‍ പ്രകടനമാണ് ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ ടോട്ടനത്തിന് 3-1 ന്റെ ജയം സമ്മാനിച്ചത്. അതേസമയം ലിവര്‍പൂള്‍- സെവിയ്യ മത്സരം രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
SHARE