സിനിമകള്‍ കോടികള്‍ വാരുന്നന്നത് സാമ്പത്തിക മാന്ദ്യമില്ലെന്നതിന്റെ തെളിവ്; വിചിത്രമായ കണ്ടെത്തലുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യത്തിന് സിനിമകളുടെ വരുമാനം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ മറുപടി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിന് വിചിത്രമാണ് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങിയ മൂന്ന് ചലച്ചിത്രങ്ങളുടെ വരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. 120 കോടി രൂപയുടെ വരുമാനമാണ് ഈ സിനിമകള്‍ ഉണ്ടാക്കിയത്. സുശക്തമായ സാമ്പത്തിക സ്ഥിതിയുള്ളതുകൊണ്ടാണ് സിനിമകള്‍ ലാഭമുണ്ടാക്കുന്നത്. രാജ്യത്ത് സാമ്പത്തിക മുരടിപ്പ് ഇല്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

SHARE