റേഷന്‍കാര്‍ഡ് പുന:ക്രമീകരണം; നെയ്യാറ്റിന്‍കരയില്‍ സ്ത്രീകള്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം: റേഷന്‍കാര്‍ഡ് പുന:ക്രമീകരണം തുടക്കത്തിലേ പാളുന്നു. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസില്‍ ഇന്ന് പരാതിയുമായി എത്തിയത് ആയിരങ്ങളാണ്.

ratn1എന്നാല്‍ എത്തിയവര്‍ക്ക് കൃത്യമായ സംവിധാനം ഏര്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് ഓഫീസില്‍ തിക്കും തിരക്കും അനുഭവപ്പെട്ടു. തിക്കും തിരക്കുംമൂലം പലരും കുഴഞ്ഞുവീണു. കുഴഞ്ഞുവീണവരില്‍ കൂടുതലും പ്രായമേറിയ സ്ത്രീകളാണ്.

ration
താലൂക്ക് ഓഫീസില്‍ എത്തിയവരില്‍ ഏറെയും ബിപിഎല്‍ ലിസ്റ്റില്‍ നിന്ന് പുറത്തായവരായിരുന്നു. ജനപ്രവാഹത്തില്‍ നെയ്യാറ്റിന്‍കര ടൗണ്‍ സ്തംഭിച്ചു. സര്‍ക്കാരിന്റെയും വകുപ്പിന്റേയും വീഴ്ച്ചയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.


Warning: A non-numeric value encountered in /home/forge/test.chandrikadaily.com/wp-content/themes/Newspaper/includes/wp_booster/td_block.php on line 326