കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ റത്തന്‍സിംങിന്റെ പിന്തുണ ബി.ജെ.പിക്ക്; നിയമസഭയില്‍ നൂറുതികച്ച് വിജയ് രൂപാനി സര്‍ക്കാര്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുപോയി സ്വതന്ത്രനായി മത്സരിച്ച റത്തന്‍സിംങ് റാത്തോഡിന്റെ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചതോടെ ഗുജറാത്ത് നിയമസഭയില്‍ നൂറു അംഗബലത്തോടെ ബി.ജെ.പി സര്‍ക്കാര്‍. സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്നും വിജയിച്ചയാളാണ് രത്തന്‍സിംങ് റാത്തോഡ്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ അംഗബലം താരതമ്യം ചെയ്യുകയാണെങ്കില്‍ ഇത്തവണ ബി.ജെ.പിയുടെ നില മോശമായിരുന്നു. 99 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് രത്തന്‍സിംങിന്റെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന വിജയ് രൂപാനി മന്ത്രിസഭയില്‍ അംഗബലം നൂറായിരിക്കും. ജിഗ്നേഷ് മേവാനി, ഹര്‍ദ്ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ കൂട്ടുകെട്ടില്‍ കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി 80 അംഗബലത്തിലെത്തിയിട്ടുണ്ട്.