കൊറോണ മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കില്ല എന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രത്തന്‍ ടാറ്റ. വൈറസ് ബാധയ്ക്ക് ശേഷവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വലിയതോതില്‍ തിരിച്ചുവരും എന്നരീതിയില്‍ രത്തന്‍ ടാറ്റ പറഞ്ഞതായുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുള്ള പ്രതികരണവുമായാണ് രത്തന്‍ ടാറ്റ രംഗത്തെത്തിയത്.
This post has neither been said, nor written by me. I urge you to verify media circulated on WhatsApp and social platforms. If I have something to say, I will say it on my official channels. Hope you are safe and do take care. pic.twitter.com/RNVL40aRTB
— Ratan N. Tata (@RNTata2000) April 11, 2020
‘ഈ പോസ്റ്റ് ഞാന്‍ എഴുതുകയോ പറയുകയോ ചെയ്തതല്ല. വാട്സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്ത പരിശോധിക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അത് എന്റെ ഔദ്യോഗിക ചാനലുകളില്‍ പറയും. നിങ്ങള്‍ സുരക്ഷിതരാണെന്നും ശ്രദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.’ രത്തന്‍ ടാറ്റ ട്വിറ്ററില്‍ കുറിച്ചു.
‘ഈ സമയത്ത് വളരെ പ്രചോദനപരമായത്’ എന്ന തലക്കെട്ടോടെയാണ് രത്തന്‍ ടാറ്റയുടെ വാക്കുകള്‍ എന്ന രീതിയില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. കൊറോണയ്ക്ക് ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകരുമെന്ന വിദഗ്ധരുടെ അഭിപ്രായത്തോടു യോജിക്കുന്നില്ലെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.