ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള രോഗിയുടെ കണ്ണ് എലി കരണ്ടു

മുംബൈ: ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള പതിനേഴ് വയസുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുവിട്ടത്. രാവിലെയാണ് ഞങ്ങള്‍ അവന്റെ കണ്ണിന് മുകളില്‍ രക്തം കണ്ടത്. നേരത്തെ ജനറല്‍ വാര്‍ഡില്‍ ഞങ്ങള്‍ എലികളെ കണ്ടിരുന്നു. എലി കരളുന്നത് ഞങ്ങള്‍ നേരിട്ട് കണ്ടിട്ടില്ല. വാഹനാപകടത്തെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് അവന്‍ അബോധാവസ്ഥയിലായത്-കുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. അതൊരു ആസൂത്രിതമായ ആരോപണമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

SHARE