കുഞ്ഞിനെ തട്ടിയെടുത്ത പാമ്പുമായുള്ള എലിയുടെ പോരാട്ടം; ഒടുക്കം സംഭവിച്ചത്

പാമ്പിനെ കണ്ടാല്‍ സാധാരണയായി എലികള്‍ ഓടിയൊളിക്കുകയാണ് പതിവ്. എന്നാല്‍ ഓടിച്ചിട്ടു പാമ്പിനെ പിടിക്കുന്ന എലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 2016 ല്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് വീണ്ടും ചര്‍ച്ചയായത്.

പാമ്പിന്റെ വായില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാനായിരുന്നു എലിയുടെ സാഹസികമായ പോരാട്ടം. കുഞ്ഞിനെ വായിലാക്കി ഇഴഞ്ഞു നീങ്ങിയ പാമ്പിന്റെ പിന്നാലെപോയി വാലിലും ശരീരത്തിലും എലി കടിച്ചു വലിച്ചു. ഇതോടെ കുഞ്ഞിനെ താഴെയിട്ട് പാമ്പ് ജീവനും കൊണ്ടോടി രക്ഷപെട്ടു. ഇഴഞ്ഞു കാട്ടിലേക്ക് മറഞ്ഞ പാമ്പിനെ വീണ്ടും പിന്നാലെ ചെന്ന് എലി ആക്രമിച്ചു. പിന്നീട് കുഞ്ഞിന്റെ അരികില്‍ തിരിച്ചെത്തി, കുഞ്ഞുമായി മാളത്തിലേക്കു മടങ്ങി.

പാമ്പിനെ ആക്രമിച്ച എലിയുടെ ധൈര്യം അപാരമെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം കണ്ടു കഴിഞ്ഞു.

SHARE