‘ഇതൊരു ദേശീയ ദുരന്തമല്ലേ?; ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി

കേരളത്തിലെ പ്രളയദുരന്തം ഗൗരവകരമായി കാണുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാത്ത ദേശീയമാധ്യമങ്ങളെ വിമര്‍ശിച്ച് ഓസ്‌കാര്‍ ജേതാവ് റസൂല്‍പൂക്കുട്ടി. കേരളം ഇത്ര വലിയ ദുരന്തത്തില്‍ ഉള്‍പ്പെട്ടിട്ടും ഇതൊരു ദേശീയ ദുരന്തമല്ലേ എന്ന് റസൂല്‍പൂക്കുട്ടി ചോദിക്കുന്നു.

എന്റെ പ്രിയപ്പെട്ട ദേശീയമാധ്യമങ്ങളേ, കൊച്ചി വിമാനത്താവളത്തിന്റെ അവസ്ഥ ഇപ്പോഴിതാണ്. കേരളത്തിലെ പ്രളയത്തെക്കുറിച്ച് നിങ്ങള്‍ക്ക് വല്ലതും അറിയോ?ഇനിയും ഇതൊരു ദേശീയദുരന്തമല്ലേ?, പ്രിയപ്പെട്ട മലയാളികളേ, നമ്മുടെ ദുരന്തത്തെ ഒറ്റക്കെട്ടായ് നേരിടാം’; റസൂല്‍പൂക്കുട്ടി പറഞ്ഞു. ട്വിറ്ററില്‍ കൊച്ചി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയ ചിത്രത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പ്രധാനമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

SHARE